ഇന്ത്യക്കും ഇന്ത്യക്കര്‍ക്കും കൂടുതല്‍ അഭിവൃദ്ധിയും ഐശ്വര്യവും കൈവരിക്കാന്‍ സാധിക്കട്ടെയെന്ന് സല്‍മാന്‍ രാജാവ് ആശംസിച്ചു.

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മുഴുവന്‍ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച സന്ദേശത്തില്‍ രാഷ്ട്രപതിക്ക് ആയുരാരോഗ്യങ്ങള്‍ നേര്‍ന്ന രാജാവ്, ഇന്ത്യക്കും ഇന്ത്യക്കര്‍ക്കും കൂടുതല്‍ അഭിവൃദ്ധിയും ഐശ്വര്യവും കൈവരിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു. സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും രാഷ്ട്രപതിക്ക് സന്ദേശമയച്ചു.