ആണവ, റേഡിയേഷൻ അത്യാഹിതങ്ങളോട് പ്രതികരിക്കുന്നതിന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻറിഫിക് റിസർച്ച് സജ്ജം. 

കുവൈത്ത് സിറ്റി: ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആണവ, റേഡിയേഷൻ അത്യാഹിതങ്ങളോട് ഫലപ്രദമായി പ്രതികരിക്കുന്നതിനും കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻറിഫിക് റിസർച്ച് (KISR) തങ്ങളുടെ എല്ലാ സാങ്കേതികവും ശാസ്ത്രീയവുമായ കഴിവുകൾ രാജ്യത്തിനായി സമർപ്പിക്കുമെന്ന് ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. ഫൈസൽ അൽ ഹുമൈദാൻ. പൊതുജനാരോഗ്യ സംരക്ഷണത്തിനും പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി, ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് അംഗീകൃത ദേശീയ ചട്ടക്കൂടുകൾക്ക് അനുസരിച്ചാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏത് റേഡിയേഷൻ അല്ലെങ്കിൽ ആണവ അടിയന്തരാവസ്ഥയെയും ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ രീതിയിൽ നേരിടാൻ രാജ്യത്തിന് കഴിവ് വർദ്ധിപ്പിക്കുന്നതിനായി തീരുമാനമെടുക്കുന്നവർക്ക് സാങ്കേതിക പിന്തുണയും ശാസ്ത്രീയ ഉപദേശവും നൽകാൻ ഇൻസ്റ്റിറ്റ്യൂട്ട് പൂർണ്ണമായി തയ്യാറാണെന്ന് അൽ ഹുമൈദാൻ പറഞ്ഞു. ഇത് അപകടസാധ്യതകൾ പരിമിതപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.