കെ.എം.ട്രേഡിങ്ങ് ഗ്രൂപ്പിൻറെ സ്ഥാപനകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിവിധ രാജ്യക്കാരായ സ്റ്റാഫ് അംഗങ്ങൾ സമാഹരിച്ച 35 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നേരത്തെ കൈമാറിയതായി അധികൃതര്‍ അറിയിച്ചു

അബുദാബി: യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.എം.ട്രേഡിങ്ങ് ഗ്രൂപ്പ് ,മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നല്‍കി. ഗ്രൂപ്പ് സിഇഒ യും മാനേജിങ് ഡയക്ടറുമായ കോരാത്ത് മുഹമ്മദ് ചെക്ക് വ്യവസായ മന്ത്രി ഇ.പി.ജയരാജന് കൈമാറി.

ഇത് കൂടാതെ കെ.എം.ട്രേഡിങ്ങ് ഗ്രൂപ്പിൻറെ സ്ഥാപനകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിവിധ രാജ്യക്കാരായ സ്റ്റാഫ് അംഗങ്ങൾ സമാഹരിച്ച 35 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നേരത്തെ കൈമാറിയതായി അധികൃതര്‍ അറിയിച്ചു.