തകരാറുകള്‍ പരിഹരിച്ച് ഇന്ന് ഒമാൻ സമയം ഉച്ചക്ക് 1.30 യാത്ര തുടരുമെന്ന് സ്‌പൈസ് ജെറ്റ് വക്താക്കള്‍ അറിയിച്ചു. 

മസ്കത്ത്: ദുബായിൽ നിന്നും കൊച്ചിലേക്കു പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം യന്ത്ര തകരാര്‍ കാരണം മസ്കത്തിലിറക്കി. രാവിലെ ആറു മണിക്കാണ് വിമാനം മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് ചെയ്തത്. തകരാറുകള്‍ പരിഹരിച്ച് ഇന്ന് ഒമാൻ സമയം ഉച്ചക്ക് 1.30 യാത്ര തുടരുമെന്ന് സ്‌പൈസ് ജെറ്റ് വക്താക്കള്‍ അറിയിച്ചു. എന്നാല്‍ കൊച്ചി വിമാനത്താവളത്തിൽ പകല്‍ സമയങ്ങളില്‍ നിർമാണ പ്രവർത്തങ്ങൾ നടക്കുന്നത് കാരണം വിമാനം മസ്കത്തില്‍ നിന്ന് പുറപ്പെടാനുള്ള സമയത്തില്‍ മാറ്റം വരുമെന്നാണ് സൂചന.
"