Asianet News MalayalamAsianet News Malayalam

യുഎഇ യാത്രാവിലക്ക്: കേരളത്തിൽ നിന്നുള്ള വിമാനങ്ങളുടെ സമയക്രമം പുനക്രമീകരിച്ചു

തിരുവനന്തപുരം- കോഴിക്കോട് - അബുദാബി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നേരത്തെയാക്കി. തിരുവനന്തപുരത്ത് നിന്നുള്ള വിമാനം ഇന്ന് വൈകിട്ട് 6.00 ന് പുറപ്പെടും. കോഴിക്കോട് -അബുദാബി വിമാനം വൈകിട്ട് 07.45 ന് പുറപ്പെടും.

kozhikkode thiruvananthapuram uae flight time changed
Author
Dubai - United Arab Emirates, First Published Apr 24, 2021, 11:55 AM IST

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന പത്ത് ദിവസത്തെ വിലക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തിരിച്ചെത്താൻ കഴിയുന്ന രീതിയിൽ വിമാനങ്ങളുടെ സമയക്രമം പുനക്രമീകരിച്ചു. തിരുവനന്തപുരം- കോഴിക്കോട് - അബുദാബി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നേരത്തെയാക്കി. തിരുവനന്തപുരത്ത് നിന്നുള്ള വിമാനം ഇന്ന് വൈകിട്ട് 6.00 ന് പുറപ്പെടും. കോഴിക്കോട് -അബുദാബി വിമാനം വൈകിട്ട് 07.45 ന് പുറപ്പെടും. 

യു.എ.ഇയിൽ യാത്രാവിലക്ക് തുടങ്ങുന്നതിന് മുമ്പ് അടിയന്തിരമായി എത്തിചേരേണ്ടവർക്കായി എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് കോഴിക്കോട് -റാസൽ ഖൈമ റൂട്ടിൽ അധികവിമാനസർവ്വീസും  നടത്തും. രാത്രി 8.15 നാണ് ഈ വിമാനം കോഴിക്കോട് നിന്ന് പുറപ്പെടുക. ടിക്കറ്റുകൾ എയർ ഇന്ത്യ ബുക്കിംഗ് ഓഫീസുകളിൽ നിന്നോ വിമാനത്താവളത്തിൽ നിന്നോ വാങ്ങാവുന്നതാണ്.

ഏപ്രില്‍ 24ന് അര്‍ദ്ധരാത്രി 11.59 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്. പത്ത് ദിവസത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഇന്ത്യയിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് വിലക്ക് നീട്ടാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള ധാരണ.

Follow Us:
Download App:
  • android
  • ios