Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

നാട്ടിൽ നിന്ന് കൊണ്ടുവരുന്ന മരുന്നാണ് അദ്ദേഹം സ്ഥിരമായി കഴിച്ചിരുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം മരുന്ന് ലഭിച്ചിരുന്നില്ല.

kozhikode native died in saudi arabia due to covid 19
Author
Riyadh Saudi Arabia, First Published Jun 1, 2020, 9:26 PM IST

റിയാദ്: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി റിയാദിൽ മരിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശി കോരങ്ങാട് സുബ്രഹ്മണ്യൻ (54) ആണ് റിയാദിലെ ഫാമിലി കെയർ ആശുപത്രിയിൽ വെച്ച് ഇന്ന് വൈകുന്നേരത്തോടെ മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പാണ് ന്യൂമോണിയ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  

നാട്ടിൽ നിന്ന് കൊണ്ടുവരുന്ന മരുന്നാണ് അദ്ദേഹം സ്ഥിരമായി കഴിച്ചിരുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം മരുന്ന് ലഭിച്ചിരുന്നില്ല. ശ്വാസതടസ്സം നേരിട്ടത് മൂലം കഴിഞ്ഞ രണ്ട് ദിവസമായി  തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ആയിരുന്നു.  വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. 

റിയാദിലെ അബ്‌സാൽ പോൾ കമ്പനിയിൽ സൂപർവൈസറായിരുന്നു. റിയാദിലെ സാംസ്‌കാരിക രംഗത്തെ  സജീവ സാന്നിധ്യം കൂടിയായിരുന്നു മണിയേട്ടൻ എന്ന പേരിലറിയപ്പെടുന്ന സുബ്രഹ്മണ്യൻ. ശൈലജയാണ് ഭാര്യ. മകൻ ഷാൻ. അച്ഛൻ ഗോപാലൻ താഴത്ത്, അമ്മ  കല്യാണി. മൃതദേഹത്തിന്റെ തുടർ നടപടികൾ പൂർത്തിയാക്കാൻ കമ്പനി കൊമേഴ്സ്യൽ മാനേജർ മൈക്കേൽ ജോസഫ്, അഡ്മിനിസ്ട്രേറ്റർ ഷൈൻ എന്നിവരോടൊപ്പം  റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തുവൂർ, മുനീർ മക്കാനി എന്നിവർ രംഗത്തുണ്ട്.

Follow Us:
Download App:
  • android
  • ios