കുറ്റ്യാടി വേളം സ്വദേശി കുയിമ്പിൽ മുഹമ്മദ് ആണ് മരിച്ചത്

ദോഹ: പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. കോഴിക്കോട് കുറ്റ്യാടി വേളം പെരുവയൽ സ്വദേശി കുയിമ്പിൽ മുഹമ്മദ് ആണ് മരിച്ചത്. 62 വയസ്സായിരുന്നു. സന്ദർശക വിസയിലാണ് ഖത്തറിൽ എത്തിയത്. ഹൃദയാഘാതത്തെ തുടർന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: മറിയം. ആയിഷയാണ് ഭാര്യ. മക്കൾ: ഉവൈസ്, അഫ്സത്ത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം