പെരുമാലിപടി ഓത്തിക്കൽ ജോസഫിന്റെയും ബോബിയുടെയും മകൻ ഷിബിൻ (30) ആണ് മരിച്ചത്.

കോഴിക്കോട് : സൗദിയിലെ ദുബായിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ തിരുവമ്പാടി സ്വദേശിയായ യുവാവ് മരിച്ചു. പെരുമാലിപടി ഓത്തിക്കൽ ജോസഫിന്റെയും ബോബിയുടെയും മകൻ ഷിബിൻ (30) ആണ് മരിച്ചത്. ഭാര്യ: തിരുവമ്പാടി ചക്കുംമൂട്ടിൽ ഡോണ ( മുക്കം ഇ എം എസ് ആശുപത്രി ജീവനക്കാരി).

സഹോദരങ്ങൾ: ഷിനി , ഷിന്റോ,മൃതദേഹം ഇപ്പോൾ ദുബാ ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

Read More : മദ്യലഹരിയില്‍ താമസ സ്ഥലത്ത് ഏറ്റുമുട്ടിയ പ്രവാസികള്‍ അറസ്റ്റില്‍

അതേസമയം കുവൈത്തില്‍ കണ്ണൂര്‍ സ്വദേശിയായ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. കൂത്തുപറമ്പ് കാട്ടില്‍ പുരയില്‍ ബഷീര്‍ (47) ആണ് മരിച്ചത്. ശനിയാ്ച നാട്ടില്‍ പോകാനിരിക്കവെയായിരുന്നു താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം മൂലം അന്ത്യം സംഭവിച്ചത്. 16 വര്‍ഷമായി പ്രവാസിയായിരുന്ന ബഷീര്‍, കുവൈത്ത് സിറ്റിയില്‍ പാചകക്കാരനായി ജോലി ചെയ്‍തുവരികയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. കുവൈത്ത് സിറ്റിയിലെ മാലിയയിലുള്ള താമസ സ്ഥലത്തുവെച്ചാണ് ഹൃദയാഘാതമുണ്ടായത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ - നജ്‍മ. മക്കള്‍ - നഫ്‍സിന, ഷഹബാസ്, മരുമകന്‍ - മുനീര്‍.