മനാമ: വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ കൊവിഡ് വാക്സിനുകള്‍ക്ക് അനുമതി നല്‍കിയതോടെ യുഎഇയും ബഹ്റൈനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവാസികളടക്കം നിരവധിപ്പേര്‍ ദിവസവും വാക്സിന്‍ സ്വീകരിക്കുകയാണ്. രജിസ്‍റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക സമയം നല്‍കി തിരക്കൊഴിവാക്കിയാണ് വാക്സിനേഷന്‍ കാമ്പയിനുകള്‍ പുരോഗമിക്കുന്നത്. 

ബഹ്റൈനില്‍ ഡിസംബര്‍ 13 മുതലാണ് വാക്സിനേഷനുള്ള രജിസ്‍ട്രേഷന്‍ തുടങ്ങിയത്. സ്വദേശികള്‍ക്കെന്നപോലെ പ്രവാസികള്‍ക്കും വാക്സിന്‍ സൗജന്യമായാണ് നല്‍കുന്നത്. healthalert.gov.bh എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. വാക്സിനെടുക്കാന്‍ എത്തേണ്ട സെന്ററും സമയവും പിന്നീട് അറിയിക്കും. ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ചെടുത്ത വാക്സിനാണ് ഇപ്പോള്‍ ബഹ്റൈനില്‍ നല്‍കുന്നത്.

ബഹ്റൈനില്‍ വാക്സിന്‍ സ്വീകരിച്ച അനുഭവം പങ്കുവെയ്‍ക്കുകയാണ് മലയാളിയായ മാധ്യമ പ്രവര്‍ത്തകന്‍ കെ.ടി നൗഷാദ്‌. വീഡിയോ കാണാം...