കുവൈത്ത് സിറ്റി: ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളിലേക്ക് കൂടി കുവൈത്ത് എയര്‍ലൈന്‍സ് ബുക്കിങ് തുടങ്ങി. ഓഗസ്റ്റ് ഒന്ന് മുതൽ കുവൈത്ത് കൊമേഴ്യൽ വിമാനസർവ്വീസ് ആരംഭിക്കും. ഇന്ത്യയില്‍ മുംബൈ, ദില്ലി, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് ബുക്കിങ് തുടങ്ങിയത്.

ഖത്തർ, അസർബൈജാൻ, ബോസ്‍നിയ ആന്റ് ഹെർസഗോവിന, പാകിസ്ഥാൻ, സ്‍പെയിൻ, ജോർദാൻ എന്നിവിടങ്ങളിലേക്ക്​ കൂടിയാണ് ഇന്ത്യയെ കൂടാതെ ബുക്കിംങ്ങ് ആരംഭിച്ചത്. ഇന്ത്യയിലേക്ക്​ രണ്ടാഴ്ച മുമ്പ്​ ബുക്കിങ്​ ആരംഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം  തയാറാക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതേസമയം  യാത്രക്കാർക്കായി കുവൈത്ത് വ്യോമയാന വകുപ്പ്​പ്രത്യേക ആപ്ലിക്കേഷൻ പുറത്തിറക്കി.​ കുവൈത്തിൽനിന്ന്​ പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള വിമാനയാത്രക്ക്​ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിരിക്കേണ്ടത് നിർബന്ധമാണ്​.