കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയുടെ ഭാഗമായി 1500 പ്രവാസി ജീവനക്കാരെ പിരിച്ചുവിടാന്‍ കുവൈത്ത് എയര്‍വേയ്സ് ഒരുങ്ങന്നു. ഇതിനായുള്ള പദ്ധതി തയ്യാറാക്കിക്കിക്കൊണ്ടിരിക്കുകയാണെന്നും രണ്ടാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ രൂപമാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കുവൈത്ത് എയര്‍വേയ്സിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന. നഷ്ടത്തിലായ വിമാനക്കമ്പനിയില്‍ 7800ഓളം ജീവനക്കാരുണ്ട്. ഇവരില്‍ 1350 പേരാണ് കുവൈത്തി പൗരന്മാര്‍. ഈ വര്‍ഷം ആയിരത്തോളം പേരെ പുതിയതായി നിയമിക്കാന്‍ കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് വ്യാപനം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചതോടെ നിലവിലുള്ള ജീവനക്കാരെപ്പോലും പിരിച്ചുവിടേണ്ട അവസ്ഥയിലേക്കാണ് സ്ഥിതി കൊണ്ടെത്തിച്ചത്.