Asianet News MalayalamAsianet News Malayalam

കുവൈത്തിൽ പൊതുമാപ്പ്‌ ലഭിച്ച ഇന്ത്യക്കാരുടെ മൂന്നാമത്തെ സംഘവും നാട്ടിലെത്തി

പൊതുമാപ്പ് കാലയളവിൽ കുവൈറ്റ് സർക്കാരാണ് അനധികൃത താമസക്കാരെ ടിക്കറ്റ് നൽകി നാട്ടിലെത്തിക്കുന്നത്. 

kuwait amnesty  three flight reached india
Author
Kuwait City, First Published May 27, 2020, 12:14 AM IST

കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ്‌ ലഭിച്ച ഇന്ത്യക്കാരുടെ മൂന്നാമത്തെ സംഘം നാട്ടിലെത്തി. രണ്ട് വിമാനങ്ങൾ കേരളത്തിലേക്കും ഒരെണ്ണം പഞ്ചാബിലേക്കുമാണ് എത്തിയത്. താമസ നിയമങ്ങൾ ലംഘിച്ച 42,000 ഇന്ത്യക്കാർ കുവൈത്തിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പൊതുമാപ്പ് കാലയളവിൽ കുവൈറ്റ് സർക്കാരാണ് അനധികൃത താമസക്കാരെ ടിക്കറ്റ് നൽകി നാട്ടിലെത്തിക്കുന്നത്.

പൊതുമാപ്പ് ലഭിച്ച ഏഴായിരത്തിലധികം ഇന്ത്യക്കാര്‍ നിലവില്‍ രാജ്യത്തെ വിവിധ അഭയ കേന്ദ്രങ്ങളിൽ കഴിയുന്നുണ്ട്. കേരളത്തിലേക്ക് 144 പേരുമായുള്ള ജസീറ എയര്‍വേഴ്സ് വിമാനം കോഴിക്കോട് വിമാനത്താവളത്തിലെത്തി. 2 പുരുഷന്മാരും 72 വനിതകളും രണ്ട് കുട്ടികളുമാണ് വിമാനത്തിലുണ്ടായിരുന്നത്.  കുവൈത്തിലെ അഭയകേന്ദ്രങ്ങളില്‍ 800 ഓളം മലയാലികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

Follow Us:
Download App:
  • android
  • ios