കുവൈത്ത് സിറ്റി: കുവൈത്തിൽ പത്ത് ഇന്ത്യക്കാരുൾപ്പെടെ 23 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 289 ആയി. ആദ്യമായാണ് കുവൈത്തിൽ ഒരു ദിവസം ഇത്രയധികം ആളുകൾക്ക് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. 

സൗദി, അസർബൈജാൻ, ജോർദാൻ എന്നിവടങ്ങളിൽ നിന്ന് വന്നവരുമായി സമ്പർക്കം പുലർത്തിയ ഇന്ത്യക്കാർക്കാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കുവൈത്തിൽ രോഗം സ്ഥിരീകരിച്ച ഇന്ത്യൻ പൗരന്മാരുടെ എണ്ണം 35 ആയി.  അതേസമയം 82കാരിയായ വയോധിക ഇന്ന് കൊറോണ ബാധയിൽ നിന്നും രോഗമുക്തയായി. ഇതോടെ രാജ്യത്ത് രോഗമുതരായവരുടെ എണ്ണം 73 ആയി.  നിലവിൽ 216 പേരാണ് കുവൈത്തിൽ ചികത്സയിലുള്ളത്.