പുതിയ രോഗികളില്‍ 97 പേര്‍ ഹവല്ലിയിലും 95 പേര്‍ അല്‍ അഹ്‍മദിയിലും 80 പേര്‍ ജഹ്റയിലും 74 പേര്‍ തലസ്ഥാനത്തും 65 പേര്‍ ഫര്‍വാനിയയിലുമാണ്. 7574 കൊവിഡ് രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 411 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം 701 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. മൂന്ന് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 1,06,087 ആയി. ഇവരില്‍ 97,898 പേരും രോഗമുക്തരായിട്ടുണ്ട്. ആകെ മരണങ്ങള്‍ 615 ആയി ഉയര്‍ന്നു.

പുതിയ രോഗികളില്‍ 97 പേര്‍ ഹവല്ലിയിലും 95 പേര്‍ അല്‍ അഹ്‍മദിയിലും 80 പേര്‍ ജഹ്റയിലും 74 പേര്‍ തലസ്ഥാനത്തും 65 പേര്‍ ഫര്‍വാനിയയിലുമാണ്. 7574 കൊവിഡ് രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 137 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2612 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ നടത്തിയ ആകെ പരിശോധനകളുടെ എണ്ണം 7,53,775 ആണ്.