കുവൈത്ത് സിറ്റി: കുവൈറ്റില്‍ 201 ഇന്ത്യക്കാർ ഉൾപ്പെടെ 887 പേര്‍ക്കു കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ  വൈറസ് ബാധിച്ചവരുടെ എണ്ണം 28,649 ആയി.  6 മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 226 ആയി.
 ഇന്ന് 1382 പേരാണ് രാജ്യത്ത് രോഗ മുക്തി നേടിയത്‌. ഇതോടെ 14,281 പേരാണ് രാജ്യത്ത് കൊവിഡ് മുക്തരായത്. ഇന്ത്യക്കാര്‍ക്ക് പുറമെ 314 കുവൈത്ത് പൗരന്മാര്‍ക്കും 115 ഈജിപ്തുകാര്‍ക്കും 96 ബംഗ്ലാദേശി പൗരന്മാര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 3325 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.