അനധികൃത ബാച്ചിലർ താമസസ്ഥലങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിയെടുത്ത് അധികൃതര്‍. 

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്‍റ്, അനധികൃത ബാച്ചിലർ താമസസ്ഥലങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്താനായി ഫീൽഡ് പരിശോധന നടത്തി. പരിശോധനക്ക് പിന്നാലെ നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

പരിശോധനയുടെ ഫലമായി, നിയമലംഘനങ്ങൾ കണ്ടെത്തിയ ഫിർദൗസ് ഏരിയയിലെ 16 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു. ഈ കെട്ടിടങ്ങൾ ബാച്ചിലർമാർക്കുള്ള താമസ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിരുന്നുവെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. കെട്ടിട ഉടമകൾക്ക് മുൻകൂട്ടി മുന്നറിയിപ്പുകൾ നൽകിയിരുന്നതായും, ആവശ്യമായ നടപടികൾ നടപ്പിലാക്കുന്നതിന് മുമ്പ് പ്രത്യേക പരിശോധനാ സംഘം സ്ഥലത്ത് സന്ദർശനം നടത്തിയിരുന്നതായും മുനിസിപ്പാലിറ്റി അറിയിച്ചു.