വ്യാജ പേരുകളും മറ്റ് വിവരങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെയാണ് പ്രധാന നിരീക്ഷണം. ഇത്തരം അക്കൗണ്ടുകള്‍ വഴി വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ചില അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.
കുവൈത്ത് സിറ്റി: രാജ്യത്തെ നിയമത്തിന് വിരുദ്ധമായി സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. സാമൂഹിക മാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നും നിയമവിരുദ്ധമായും ദുരൂഹമായും ഇടപെടലുകള്‍ നടത്തുന്ന അക്കൗണ്ടുകളുമായി സ്വദേശികളും വിദേശികളും അകലം പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ദേശീയ ഐക്യത്തെ ബാധിക്കുന്ന ഒരുതരം ഇടപെടലുകളും അംഗീകരിക്കില്ലെന്ന കര്‍ശന നിലപാടാണ് കുവൈറ്റ് സ്വീകരിക്കുന്നത്.
വ്യാജ പേരുകളും മറ്റ് വിവരങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെയാണ് പ്രധാന നിരീക്ഷണം. ഇത്തരം അക്കൗണ്ടുകള്‍ വഴി വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ചില അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. പലരും ഇപ്പോള്‍ രാജ്യത്ത് ഇല്ലാത്തവരും പുറത്ത് നിന്ന് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവരുമാണ്. നിയമ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് ബോധ്യപ്പെട്ടാല്‍ ബന്ധപ്പെട്ട കമ്പനികളുമായി ചേര്‍ന്ന് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
