കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യപിച്ച് ബോധരഹിതനായ നിലയില്‍ പിടിയിലായ ഇന്ത്യക്കാരനെ നാടുകടത്തും. തലസ്ഥാന ഗവര്‍ണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്‍ദീന്‍ അല്‍ അബിദിനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇയാളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാനും ഇനി രാജ്യത്തേക്ക് മടങ്ങിവരാതിരിക്കാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

സ്വബോധം നഷ്‍ടമായ നിലയില്‍ അല്‍ ബലാഗ് ഏരിയയില്‍ 32 വയസുകാരനായ ഇന്ത്യക്കാരനെ കണ്ടെത്തിയ വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമിലാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് പട്രോള്‍ സംഘത്തെ അവിടേക്ക് അയച്ചു. മദ്യപിച്ച് അവശനിലയിലാണ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്.