Asianet News MalayalamAsianet News Malayalam

കുവൈത്തിലേക്ക് വിദേശികള്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്ക്

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കരുതെന്ന് മന്ത്രിസഭ ഉത്തരവിട്ടു.

Kuwait banned entry of foreigners for two weeks
Author
Kuwait City, First Published Feb 4, 2021, 1:33 PM IST

കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് കുവൈത്തില്‍ താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഫെബ്രുവരി ഏഴ് മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മാളുകളിലുള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് മന്ത്രിസഭ ഉത്തരവിട്ടു. എന്നാല്‍ ഫാര്‍മസി, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവുണ്ട്. ഡെലിവറി സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല.

അതേസമയം കുവൈത്തില്‍ കൊവിഡ് വാക്സിനേഷന്‍ പുരോഗമിക്കുകയാണ്. ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച ആ​സ്ട്ര​സെ​ന​ക്ക കൊവിഡ് വാക്‌സിന്റെ രണ്ടുലക്ഷം ഡോസ് തിങ്കളാഴ്ച കുവൈത്തില്‍ എത്തിച്ചു. ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക വാക്‌സിന് ജിസിസി ആരോഗ്യ കൗണ്‍സില്‍, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യുകെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഏപ്രിലോട് കൂടി 30 ലക്ഷം ഡോസ് ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക വാക്‌സിന്‍ രാജ്യത്ത് എത്തിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ആദ്യ ബാച്ചായി രണ്ടുഘട്ടങ്ങളില്‍ എത്തിച്ച ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിനാണ് നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്നത്.

 

Follow Us:
Download App:
  • android
  • ios