Asianet News MalayalamAsianet News Malayalam

20 രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് കുവൈത്തില്‍ വിലക്ക്

പുതിയ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കൂടി വിലക്കിക്കൊണ്ട് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. എത്യോപ്യ, ബര്‍ക്കിനാ ഫാസോ, ഭൂട്ടാന്‍, ഗിനി, ഗിനി-ബിസൗ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് വിലക്കിയത്.  

Kuwait bans expat workers from 20 countries
Author
Kuwait City, First Published Apr 29, 2019, 9:36 PM IST

കുവൈത്ത് സിറ്റി: പുതിയതായി അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടി കുവൈത്ത് വിലക്കേര്‍പ്പെടുത്തി. ഇതോടെ കുവൈത്ത് റെസിഡന്‍സ് അഫയേഴ്സ് ഡയറക്ടറേറ്റ് വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 20 ആയി.

പുതിയ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കൂടി വിലക്കിക്കൊണ്ട് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. എത്യോപ്യ, ബര്‍ക്കിനാ ഫാസോ, ഭൂട്ടാന്‍, ഗിനി, ഗിനി-ബിസൗ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് വിലക്കിയത്.  ജിബൂട്ടി, കെനിയ, യുഗാണ്ട, നൈജീരിയ, ടോഗോ, സെനഗല്‍, മലാവി, ഛാഡ്, സീറാ ലിയോൺ, നൈജർ, ടാന്‍സാനിയ, ഗാംബിയ, ഘാന, സിംബാവെ, മഡഗാസ്കർ എന്നീ രാജ്യങ്ങിലെ പൗരന്മാര്‍ക്ക് നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെ അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍കാലിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios