കുവൈത്ത് സിറ്റി: രാജ്യ തലസ്ഥാനത്ത് അജ്ഞാത ഡ്രോണ്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കുവൈത്തില്‍ സുരക്ഷ കര്‍ശനമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ സന്നാഹത്തോടെയുള്ള സുരക്ഷയാണ് ഒരുക്കിയിരുന്നത്. സദാ ജാഗ്രത പുലര്‍ത്താനും രാജ്യസുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന കാര്യങ്ങളെ നേരിടാന്‍ തയ്യാറായിരിക്കണമെന്നും വിദേശകാര്യ മന്ത്രി, കുവൈത്ത് സായുധ സേനയ്ക്ക് നിര്‍ദേശം നല്‍കി. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക്, മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഗള്‍ഫ് മേഖലയില്‍ പൊതുവെ നിലനില്‍ക്കുന്ന സംഘര്‍ഷ സാധ്യതകൂടി കണക്കിലെടുത്താണ് അതീവ ജാഗ്രത പുലര്‍ത്താന്‍ കുവൈത്ത് തീരുമാനിച്ചത്.