Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ വിദേശത്ത് നിന്നെത്തുന്നവരുടെ ക്വാറന്റീന്‍ കാലാവധി കുറയ്‍ക്കില്ല

ഹോം ക്വാറന്റീന്‍ നിര്‍ദേശങ്ങളില്‍ ആരോഗ്യ മന്ത്രാലയം മാറ്റങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ല. രാജ്യത്തെ കൊവിഡ് പ്രതിരോധ നടപടികള്‍ ക്യാബിനറ്റ് യോഗം വിലയിരുത്തി. 

kuwait cabinet decides not to shorten the quarantine period
Author
Kuwait City, First Published Oct 31, 2020, 10:06 AM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശത്ത് നിന്ന് എത്തുന്നവരുടെ ക്വാറന്റീന്‍ കാലാവധി 14 ദിവസം തന്നെയായി തുടരും. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മാത്രം മതി കൂടുതല്‍ ഇളവുകളെന്നാണ് സര്‍ക്കാര്‍ തീരുമാനം. വിദേശയാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് ബാധകമായ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റമൊന്നുമില്ലെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‍റം പറഞ്ഞു.

ഹോം ക്വാറന്റീന്‍ നിര്‍ദേശങ്ങളില്‍ ആരോഗ്യ മന്ത്രാലയം മാറ്റങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ല. രാജ്യത്തെ കൊവിഡ് പ്രതിരോധ നടപടികള്‍ ക്യാബിനറ്റ് യോഗം വിലയിരുത്തി. അടുത്ത ഘട്ടത്തിലെ അണ്‍ലോക്കിങ് നടപടികളിലേക്ക് തത്കാലം കടക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് മന്ത്രിസഭ. അതേസമയം നിലവില്‍ വിമാന യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് സര്‍വീസുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ ഈ മന്ത്രിസഭാ യോഗത്തിലും തീരുമാനമായിട്ടില്ല.

Follow Us:
Download App:
  • android
  • ios