കുവൈത്ത് സിറ്റി:  ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റ കട കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പൂട്ടിച്ചു. എട്ട് സ്റ്റോറുകളാണ് വിവിധ കാരണങ്ങള്‍ മൂലം അടച്ചുപൂട്ടിയത്. ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിനാണ് ഇതിലൊരു കട പൂട്ടിച്ചതെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസിന് കൈമാറിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശുവൈഖിലെ കാര്‍ സ്‌പെയര്‍ പാര്‍ട്‌സ് കമ്പനിയില്‍ നിന്നാണ് പ്രാദേശിക വിപണികളില്‍ നിരോധിച്ച ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് ഒരു ഉപഭോക്താവ് നല്‍കിയ പരാതിയിലാണ് പരിശോധന നടത്തിയതും നടപടിയെടുത്തതും. അടച്ചുപൂട്ടിയതില്‍ നാല് കടകള്‍ പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്നു. ഇതേ തുടര്‍ന്നാണ് ഇവയ്‌ക്കെതിരെ നടപടിയെടുത്തത്.