ഈജിപ്‍തുകാരനായ പ്രവാസിക്ക് വിമാനക്കമ്പനി 1000 കുവൈത്തി ദിനാര്‍ (രണ്ടര ലക്ഷത്തോളം ഇന്ത്യന്‍ രൂപ) നഷ്‍ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധിച്ചത്. 

കുവൈത്ത് സിറ്റി: വിമാനം മടക്കയാത്ര റദ്ദാക്കിയതിനെതിരെ കോടതിയെ സമീപിച്ച യാത്രക്കാരന് നഷ്‍ടപരിഹാരം നല്‍കാന്‍ വിധി. കുവൈത്ത് പ്രാഥമിക കോടതിയാണ് ഒരു വാണിജ്യ വിമാനക്കമ്പനിക്ക് പിഴ ചുമത്തിയത്. ഈജിപ്‍തുകാരനായ പ്രവാസിക്ക് വിമാനക്കമ്പനി 1000 കുവൈത്തി ദിനാര്‍ (രണ്ടര ലക്ഷത്തോളം ഇന്ത്യന്‍ രൂപ) നഷ്‍ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധിച്ചത്. ഈജിപ്‍ത് സൊഹാഗ് നഗരത്തില്‍ നിന്ന് കുവൈത്തിലേക്കുള്ള യാത്രയാണ് ടിക്കറ്റ് ബുക്ക് ചെയ്‍ത ശേഷം കമ്പനി റദ്ദാക്കിയത്.