ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്ക​ൽ ഉൾപ്പെടെയുള്ള ഗുരുതര നിയമലംഘനങ്ങൾക്ക് പിടിയിലായവരെയാണ് നാടുകടത്തിയത്. 

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഗു​രു​ത​ര ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ വ​ർ​ഷം നാടുകടത്തിയത് 74 പ്ര​വാ​സി​ക​ളെ. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്ക​ൽ, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ക്ക​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഗു​രു​ത​ര ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കാ​ണ് പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തി​യ​ത്. 

ഏ​കീ​കൃ​ത ഗ​ൾ​ഫ് ട്രാ​ഫി​ക് വീ​ക്ക് ക​മ്മി​റ്റി 2025-ന്റെ ​ചെ​യ​ർ​മാ​ൻ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​സ്സു​ബ്ഹാ​നാ​ണ് ഈ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. 61,553 നിയമ ലംഘനങ്ങൾ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Read Also -  പ്രവാസികൾക്ക് പ്രിയപ്പെട്ട കുവൈത്ത്; ജനസംഖ്യയുടെ 20 ശതമാനവും ഇന്ത്യക്കാരെന്ന് കണക്കുകൾ

അതേസമയം കുവൈത്തിലെ പുതിയ ട്രാഫിക് നിയമം അനുസരിച്ച് ഏപ്രിൽ 22 മുതൽ പുതിയ പിഴകൾ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ 30 കുവൈത്തി ദിനാർ പ്രാരംഭ പിഴ ചുമത്തും. എന്നാൽ, കോടതിയിലേക്ക് റഫർ ചെയ്താൽ ശിക്ഷ ഒരു മാസം വരെ തടവോ, 50 മുതൽ 100 ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയി വർദ്ധിക്കും. സീറ്റ് ബെൽറ്റ് ധരിക്കുന്നത് ഒരു നിർണായക സുരക്ഷാ നടപടിയാണെന്ന് അധികൃതർ വിശദീകരിച്ചു. ജനുവരി 19-ന്, ട്രാഫിക് സംബന്ധിച്ച 1976-ലെ ഡിക്രി-നിയമം നമ്പർ 67-ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് 2025-ലെ നിയമം നമ്പർ (5) പുറപ്പെടുവിച്ചിരുന്നു. ഔദ്യോഗിക ഗസറ്റിൽ വന്നതോടെ മൂന്ന് മാസം കഴിഞ്ഞ് ഏപ്രിൽ 22ന് നിയമം പ്രാബല്യത്തിൽ വരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം