കുവൈത്ത് സിറ്റി: കരിപ്പൂരില്‍ വെള്ളിയാഴ്ചയുണ്ടായ വിമാനാപകടത്തില്‍ അനുശോചിച്ച് കുവൈത്ത് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ്.  ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അദ്ദേഹം അനുശോചന സന്ദേശമയച്ചു. നിരവധിപ്പേര്‍ മരണപ്പെടുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കുവൈത്തി ഭരണകൂടത്തിന്റെ അനുശോചനം അദ്ദേഹം അറിയിച്ചു. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹും രാഷ്ട്രപതിക്ക് അനുശോചന സന്ദേശം അയച്ചു.