Asianet News MalayalamAsianet News Malayalam

ഡോളര്‍ 'അടുത്തെങ്ങുമില്ല', മുന്നേറി ഗൾഫ് കറൻസി; പത്താമത് ഡോളര്‍, ശക്തമായ കറന്‍സികളുടെ ഫോബ്സ് പട്ടിക പുറത്ത്

പ​ട്ടി​ക​യി​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ് യുഎസ് ഡോളര്‍. ലോകത്ത് ഏറ്റവും ശക്തമായ രണ്ടും മൂന്നും കറന്‍സികളും ഗള്‍ഫ് മേഖലയില്‍ നിന്നാണ്.

kuwait dinar tops among the list of strongest currencies in the world in 2024
Author
First Published Jan 18, 2024, 1:13 PM IST

കുവൈത്ത് സിറ്റി: ലോകത്തെ ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടികയില്‍ കുവൈത്ത് ദിനാര്‍ ഒന്നാം സ്ഥാനത്ത്. ബഹ്റൈന്‍ ദിനാറാണ് രണ്ടാം സ്ഥാനത്ത്. ഫോബ്സാണ് ശക്തമായ കറന്‍സികളുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. 2023 മേയില്‍ ഫോബ്സ് പുറത്തിറക്കിയ പട്ടികയിലും കുവൈത്ത് ദിനാര്‍ ഒന്നാം സ്ഥാനത്തായിരുന്നു. പ​ട്ടി​ക​യി​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ് യുഎസ് ഡോളര്‍. 

ലോകത്ത് ഏറ്റവും ശക്തമായ രണ്ടും മൂന്നും കറന്‍സികളും ഗള്‍ഫ് മേഖലയില്‍ നിന്നാണ്. ഒമാനി റിയാലാണ് മൂന്നാം സ്ഥാനത്ത്. 270.23 ഇ​ന്ത്യ​ൻ രൂ​പ​ക്കും 3.25 ഡോ​ള​റി​നും തു​ല്യ​മാ​ണ് ഒ​രു കു​വൈ​ത്ത് ദി​നാ​ർ. 220.4 രൂ​പ​ക്കും 2.65 ഡോ​ള​റി​നും തു​ല്യ​മാ​ണ് ഒ​രു ബ​ഹ്റൈ​ൻ ദിനാ​ർ. മൂന്നാം സ്ഥാനത്തുള്ള ഒ​മാ​ൻ റി​യാ​ൽ (215.84 രൂ​പ, 2.60 ഡോ​ള​ർ), നാ​ലാ​മ​ത് ജോ​ർ​ഡ​നി​യ​ൻ ദി​നാ​ർ (117.10 രൂ​പ), ജി​ബ്രാ​ൾ​ട്ട​ർ പൗ​ണ്ട് (105.52 രൂ​പ), ബ്രി​ട്ടീ​ഷ് പൗ​ണ്ട് (105.54 രൂ​പ), കാ​യ് മാ​ൻ ഐ​ല​ൻ​ഡ് (99.76 രൂ​പ), സ്വി​സ് ഫ്രാ​ങ്ക് (97.54 രൂ​പ), യൂ​റോ (90.80 രൂ​പ) എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ദ്യ പ​ത്തി​ലെ ഒ​മ്പ​തു രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക. യു.​എ​സ് ഡോ​ള​ർ പ​ട്ടി​ക​യി​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ്. ഒ​രു യു.​എ​സ് ഡോ​ള​റി​ന് 83.10 രൂ​പ​യാ​ണ്.

Read Also - ഗംഭീര ഓഫര്‍! ആദ്യം 2,35,014 രൂപ ശമ്പളം, അലവൻസുകള്‍; ഗ്ലാമറസ് ജോലി വേണോ? 5000 പേർക്ക് വാതിൽ തുറന്ന് എയര്‍ലൈൻ

2024 ജ​നു​വ​രി 10 വ​രെ​യു​ള്ള ക​റ​ൻ​സി മൂ​ല്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് ഈ ​പ​ട്ടി​ക. അതേസമയം ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ബുധനാഴ്ചത്തെ വിനിമയ നിരക്ക്, ഒരു യുഎസ് ഡോളറിന് 82.9 എന്ന മൂല്യത്തിൽ ഇന്ത്യ 15-ാം സ്ഥാനത്താണ്. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്റെ​യും ലി​ച്ചെ​ൻ​സ്റ്റീ​ന്റെ​യും ക​റ​ൻ​സി​യാ​യ സ്വി​സ് ഫ്രാ​ങ്ക് ലോ​ക​ത്തി​ലെ ഏ​റ്റ​വും സ്ഥി​ര​ത​യു​ള്ള ക​റ​ൻ​സി​യാ​യി ക​ണ​ക്കാ​ക്കപ്പെടുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios