കുവൈത്ത് എയർവേസിന്‍റെ വിമാനം കഴിഞ്ഞ ദിവസമാണ് ഇറാനില്‍ കുടുങ്ങിയ പൗരന്മാരുമായി കുവൈത്തിലെത്തിയത്. 

കുവൈത്ത് സിറ്റി: ഇറാനിൽ കുടുങ്ങിപ്പോയ 334 കുവൈത്ത് പൗരന്മാരുമായി കുവൈത്ത് എയർവേസിന്‍റെ ഒഴിപ്പിക്കൽ വിമാനം കഴിഞ്ഞ ദിവസം എത്തി. കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പൗരന്മാരെ തിരികെ കൊണ്ടുവരാനുള്ള അടിയന്തര പദ്ധതിയുടെ ഭാഗമാണ് ഈ വിമാനമെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.

ഒഴിപ്പിക്കപ്പെട്ടവർ ആദ്യം ഇറാനിലെ മഷാദിൽ നിന്ന് കരമാർഗ്ഗം തുർക്ക്മെനിസ്ഥാനിലെ അഷ്ഗാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തി. അവിടെ നിന്നാണ് അവരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നത്. വരുന്ന മണിക്കൂറുകളിലും ദിവസങ്ങളിലും കൂടുതൽ ഒഴിപ്പിക്കൽ വിമാനങ്ങൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.