കുവൈത്ത് സിറ്റി: കുവൈത്ത് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റിന്റെ വെബ്‍സൈറ്റ് ഹാക്ക് ചെയ്തു. വെബ്‍സൈറ്റിലെ മുഴുവന്‍ സേവനങ്ങളും ഹാക്കര്‍മാര്‍ തടസപ്പെടുത്തിയതായും ഇവ പുനഃസ്ഥാപിക്കുന്നതിന് 10,000 ഡോളര്‍ ആവശ്യപ്പെട്ടതായുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെബ്‍സൈറ്റ് പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ വകുപ്പ് അറിയിച്ചു. ഹാക്കര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഫയര്‍ സര്‍വീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം പേജുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.