Asianet News MalayalamAsianet News Malayalam

പ്രവാസികളുടെ വൈദ്യപരിശോധനാ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് ഫീസ്

കുവൈത്തില്‍ വിവിധ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിശ്ചിത തുകവീതം ഫീസ് ഈടാക്കാന്‍ തീരുമാനം. മെഡിക്കല്‍ ലീവിനായി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സാക്ഷ്യപ്പെടുത്താന്‍ ഇനി മുതല്‍ രണ്ട് ദിനാര്‍ ഫീസ് നല്‍കണം. 

kuwait introduce fee for accrediting medical certificate for sick leave
Author
Kuwait City, First Published Sep 25, 2019, 1:40 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ വൈദ്യപരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ ഫീസ് ഏര്‍പ്പെടുത്തി. മെഡിക്കല്‍ ലീവിനായി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സാക്ഷ്യപ്പെടുത്താന്‍ ഇനി മുതല്‍ രണ്ട് ദിനാര്‍ ഫീസ് നല്‍കണം. രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരത്തിന് ഈ ഫീസ് നല്‍കേണ്ടിവരും.

മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് 10 ദിനാറും സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള മെഡിക്കല്‍ പരിശോധനയ്ക്ക് 20 ദിനാറും ഫീസ് ഈടാക്കും. അംഗവൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും അഞ്ച് ദിനാര്‍  ഫീസുണ്ട്. ഇതിനുപുറമെ ആരോഗ്യ മേഖലയിലെ വിവിധ സേവനങ്ങള്‍ക്കും ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് 200 ദിനാര്‍ ഫീസ് നല്‍കണം. പെര്‍മിറ്റ് പുതുക്കുന്നതിനും ഇതേ തുക നല്‍കണം. മെഡിക്കല്‍ ഉത്പ്പന്നങ്ങളുടെ പരസ്യത്തിന് അംഗീകാരം ലഭിക്കാന്‍ ഓരോ മൂന്ന് മാസത്തേക്കും 50 ദിനാര്‍ ഫീസ് ഈടാക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios