Asianet News MalayalamAsianet News Malayalam

ഇഖാമയ്ക്ക് പുതിയ ഉത്തരവ്; കുവൈത്തില്‍ മലയാളികളടക്കം പ്രതിസന്ധിയില്‍

തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് കമ്പനികളുടെ ലൈസൻസ് കാലാവധി മാനദണ്ഡമാക്കിയതോടെയാണ് കമ്പനികൾ പ്രതിസന്ധിയിലായത്. കമ്പനികളുടെ ലൈസൻസ് കാലാവധി 6 മാസത്തിൽ കുറവാണെങ്കിൽ ജീവനക്കാരുടെ ഇഖാമ പുതുക്കി നൽകേണ്ടന്നാണ് താമസ കാര്യ വകുപ്പിന്റെ നിലപാട്

kuwait iqama have new rules; foreigners in trouble
Author
Kuwait City, First Published Apr 12, 2019, 12:11 AM IST

കുവൈത്ത് സിറ്റി: കമ്പനികൾക്ക് ആറുമാസം ലൈസൻസില്ലെങ്കിൽ തൊഴിലാളികൾക്ക് ഇഖാമ പുതുക്കി നൽകില്ലെന്ന് കുവൈത്ത്. താമസകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതോടെ മലയാളികളുടേതടക്കം നിരവധി കമ്പനികൾ പ്രതിസന്ധിയിലായി.

തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് കമ്പനികളുടെ ലൈസൻസ് കാലാവധി മാനദണ്ഡമാക്കിയതോടെയാണ് കമ്പനികൾ പ്രതിസന്ധിയിലായത്. കമ്പനികളുടെ ലൈസൻസ് കാലാവധി 6 മാസത്തിൽ കുറവാണെങ്കിൽ ജീവനക്കാരുടെ ഇഖാമ പുതുക്കി നൽകേണ്ടന്നാണ് താമസ കാര്യ വകുപ്പിന്റെ നിലപാട്.

വാണിജ്യ മന്ത്രാലയത്തെ സമീപിച്ച് ലൈസൻസ് കാലാവധി നീട്ടി വാങ്ങാനാണ് താമസകാര്യ വകുപ്പിന്റെ നിർദേശം. സാധാരണ ഗതിയിൽ 3 മുതൽ 5 വർഷം വരെയാണ് വാണിജ്യ ലൈസൻസിന്റെ കാലാവധി. കാലാവധി പൂർത്തിയായതിന് ശേഷമോ തൊട്ടു മുൻപോ മാത്രമാണ് ലൈസൻസ് പുതുക്കി നൽകുന്നത്. എന്നാൽ ഇഖാമ നടപടികൾക്ക് തടസം നേരിടുന്നതിനാൽ കാലാവധി അവസാനിക്കുന്നതിന് മുൻപേ ലൈസൻസ് പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് നിരവധി കമ്പനികൾ വാണിജ്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios