Asianet News MalayalamAsianet News Malayalam

കുവൈത്തിൽ ഗാർഹിക തൊഴിലാളികള്‍ക്ക് അവകാശങ്ങൾ നൽകാത്ത സ്പോൺസർമാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം

ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട അവകാശ നിഷേധങ്ങൾ, വേതനം നൽകാതിരിക്കാൻ, പീഡനം തുടങ്ങി നിരവധി പരാതികളാണ് കുവൈത്തിൽ അധികൃതർക്ക് ലഭിക്കുന്നത്.

kuwait man power authority move against sponsors who not give the rights to home maids
Author
Kuwait City, First Published Jul 4, 2019, 12:10 AM IST

കുവൈത്ത് സിറ്റി: ഗാർഹിക മേഖലയിൽനിന്ന് ആവർത്തിച്ചു വരുന്ന പരാതികളുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ ഗാർഹിക തൊഴിലാളികള്‍ക്ക് അവകാശങ്ങൾ നൽകാത്ത സ്പോൺസർമാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം.  മനുഷ്യവിഭവ അതോറിറ്റിയാണ് നടപടിക്ക് ഒരുങ്ങുന്നത്. പ്രാദേശിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട അവകാശ നിഷേധങ്ങൾ, വേതനം നൽകാതിരിക്കാൻ, പീഡനം തുടങ്ങി നിരവധി പരാതികളാണ് കുവൈത്തിൽ അധികൃതർക്ക് ലഭിക്കുന്നത്.

ഒരു സ്പോണ്‍ർക്കെതിരെ ഏഴും എട്ടും തവണ പരാതികൾ ലഭിക്കുന്ന സാഹചര്യമുണ്ട്. ഇത്തരക്കാരെ വീണ്ടും തൊഴിലാളികളെ കൊണ്ടുവരാൻ അനുവദിക്കുന്നത് യുക്തിയല്ല എന്നതിനാലാണ് കരിമ്പട്ടികയിൽപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നത്. നിരവധി തവണ തൊഴിലാളികളിൽനിന്ന് പരാതി ലഭിക്കുന്ന സ്പോൺസർമാരെയും റിക്രൂട്ട്​മെൻറ്​ ഓഫീസുകളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി റിക്രൂട്ട്​മെൻറിന്​ അനുമതി നിഷേധിക്കാനാണ് അതോറിറ്റി നീക്കം നടത്തുന്നത്.

സ്വാകാര്യ തൊഴിൽ മേഖലയിൽ നിലവിൽ കരിമ്പട്ടിക സംവിധാനം ഫലപ്രദമായി നടക്കുന്നുണ്ട്. തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച കാണിക്കുന്ന സ്ഥാപനങ്ങളുടെ ഫയലുകൾ മരവിപ്പിച്ച്​ റിക്രൂട്ട്​മെൻറ്​ വിലക്കുകയാണ് സ്വകാര്യമേഖലയിൽ ചെയ്തുവരുന്നത്. സമാന സംവിധാനം ഗാർഹിക മേഖലയിലും നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും മാൻപവർ അതോറിറ്റി ഡയറക്ടർ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios