കുവൈത്ത് താമസകാര്യ വകുപ്പാണ് ഇഖാമ പുതുക്കുന്നത്.  സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നത് വാണിജ്യ-വ്യവസായ മന്ത്രാലയവും. സ്ഥാപനങ്ങള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള ലൈസന്‍സുകളാണ് ലഭിക്കുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കാന്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധന നിരവധി പ്രവാസികളെ പ്രതിസന്ധിയിലാക്കിയെന്ന് റിപ്പോര്‍ട്ട്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ലൈസന്‍സിന് ആറ് മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണമെന്ന നിബന്ധനയാണ് പുതിയതായി കൂട്ടിച്ചേര്‍ത്തത്. ഇതോടെ നിരവധി കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കല്‍ പ്രതിസന്ധിയിലായി.

കുവൈത്ത് താമസകാര്യ വകുപ്പാണ് ഇഖാമ പുതുക്കുന്നത്. സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നത് വാണിജ്യ-വ്യവസായ മന്ത്രാലയവും. സ്ഥാപനങ്ങള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള ലൈസന്‍സുകളാണ് ലഭിക്കുന്നത്. ഇതിന്റെ കാലാവധി കഴിയാറുമ്പോള്‍ പുതുക്കുകയായിരുന്നു പതിവ്. എന്നാല്‍ തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് കാലാവധി കൂടി പരിശോധിക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ താമസകാര്യ വകുപ്പ്.

ആറ് മാസം ലൈസന്‍സ് കാലാവധിയില്ലാത്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ ഇഖാമ പുതുക്കാതെ മടക്കി അയക്കുന്നു. വാണിജ്യ മന്ത്രാലയത്തെ സമീപിച്ച് ലൈസന്‍സ് പുതുക്കാനാണ് നിര്‍ദേശം. ഇത് കാരണം നിരവധി സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് കാലാവധി കഴിയുന്നതിന് മുന്‍പ് പുതുക്കേണ്ട അവസ്ഥയുണ്ട്.