കുവൈത്ത് സിറ്റി: കുവൈത്തില്‍ വെള്ളിയാഴ്ച 812 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 10 മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 740 ആണ് ആകെ മരണസംഖ്യ. 726 പേര്‍ കൂടി രോഗമുക്തി നേടി.

120,232 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 111,440 പേര്‍ രോഗമുക്തരായി. നിലവില്‍ 8,052 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 122 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 7,853 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 865,560 ആയി.