Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ 266 പേര്‍ക്ക് കൂടി കൊവിഡ്

ആകെ രോഗമുക്തരായവരുടെ എണ്ണം 144,594 ആയി ഉയര്‍ന്നു.

kuwait reported  266 new covid cases on wednesday
Author
Kuwait City, First Published Dec 23, 2020, 11:10 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബുധനാഴ്ച 266 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 148,773 ആയി. 238 പേര്‍ കൂടി രോഗമുക്തി നേടി.

ആകെ രോഗമുക്തരായവരുടെ എണ്ണം 144,594 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരാള്‍ കൂടി മരിച്ചു. ആകെ മരണസംഖ്യ 924 ആയി. നിലവില്‍ 3,255 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 54 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 3,459 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 1,232,277 ആയി.
 

Follow Us:
Download App:
  • android
  • ios