കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാഴാഴ്ച 494 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 509 പേര്‍ രോഗമുക്തരായി. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ആകെ 105,676 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 97,197 പേര്‍ രോഗമുക്തി നേടി. നിലവില്‍ 7,867 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 139 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 612 ആണ് കുവൈത്തിലെ കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ. 3,930 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 751,163 ആയി ഉയര്‍ന്നു.