Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ 567 പേര്‍ക്ക് കൂടി കൊവിഡ്; നാല് മരണം

നിലവില്‍ 7,361 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 142 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

kuwait reported 567 new covid cases on Sunday
Author
Kuwait City, First Published Oct 4, 2020, 8:43 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഞായറാഴ്ച 567 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. 605 പേര്‍ കൂടി രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ നാലുപേരാണ് രാജ്യത്ത് മരിച്ചത്.

107,025 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ 99,040 പേര്‍ രോഗമുക്തരായി. 624 ആണ് ആകെ മരണസംഖ്യ. നിലവില്‍ 7,361 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 142 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,050 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തിയിട്ടുണ്ട്. ആകെ പരിശോധനകളുടെ എണ്ണം 757,815 ആയി.
യുഎഇയില്‍ ഇന്നും ആയിരത്തിന് മുകളില്‍ പുതിയ കൊവിഡ് കേസുകള്‍

Follow Us:
Download App:
  • android
  • ios