അബുദാബി: യുഎഇയില്‍ ഞായറാഴ്ച 1,041 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,001 പേര്‍ പുതുതായി രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് രാജ്യത്ത് 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 426 ആണ് ആകെ മരണസംഖ്യ.

98,801 പേര്‍ക്ക് യുഎഇയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 88,123 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 10,252 പേരാണ് ചികിത്സയിലുള്ളത്. 108,906 കൊവിഡ് പരിശോധനകളാണ് പുതുതായി നടത്തിയത്.

ഒമാനിൽ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു