കുവൈത്ത് സിറ്റി: കുവൈത്തില്‍ 704 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 865 പേര്‍ പുതുതായി രോഗമുക്തരായി. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ അഞ്ച് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 98,528 ആയി. 88,776 പേര്‍ക്കാണ് ആകെ രോഗം ഭേദമായത്. മരണസംഖ്യ 580 ആയി. 5,928 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തി. 9,172 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 101 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

യുഎഇയില്‍ പുതിയ കൊവിഡ് രോഗികള്‍ 800 കടന്നു; രോഗമുക്തരുടെ എണ്ണത്തിലും വര്‍ധന