506 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് ഭേദമായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 85,501 ആയി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ 708 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 95,472 ആയി. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

506 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് ഭേദമായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 85,501 ആയി. 563 ആണ് രാജ്യത്തെ മരണസംഖ്യ. 3,928 കൊവിഡ് പരിശോധനകള്‍ കൂടി പുതുതായി നടത്തി. നിലവില്‍ 9,408 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 86 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഒമാനില്‍ 10 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് 476 പുതിയ രോഗികള്‍