നിലവില്‍ 8,391 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 108 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച 758 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. 649 പേര്‍ കൂടി രോഗമുക്തരായി. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 597 ആയി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

103,199 പേര്‍ക്കാണ് കുവൈത്തില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 94,211 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8,391 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 108 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം 4,138 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 733,893 ആയി ഉയര്‍ന്നു. 

യുഎഇയില്‍ വീണ്ടും ആയിരം കടന്ന് പുതിയ കൊവിഡ് രോഗികള്‍