കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാഴാഴ്ച 760 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 124,666 ആയി. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ നാലു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 

552 പേര്‍ കൂടി പുതുതായി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 115,475 ആയി. 767 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചത്. നിലവില്‍ 8,424 പേര്‍ ചികിത്സയിലാണ്. ഇതില്‍ 104 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 8,147 പുതിയ പരിശോധനകള്‍ കൂടി നടത്തിയതോടെ രാജ്യത്തെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 905,133 ആയി.