കുവൈത്ത് സിറ്റി: കുവൈത്തില്‍ 464 പേര്‍ക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 63,773 ആയി. നാല് പേര്‍ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 433 ആയി ഉയര്‍ന്നു.

പുതിയ രോഗികളില്‍ 303 പേര്‍ സ്വദേശികളും 161 പേര്‍ വിദേശികളുമാണ്. 24 മണിക്കൂറിനിടെ 766 പേര്‍ കൂടി രോഗമുക്തരായി. ഇവരടക്കം 54,373 പേര്‍ രാജ്യത്ത് ഇതുവരെ രോഗമുക്തരായിട്ടുണ്ട്. 8967 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 123 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതുവരെ 4,85,738 കൊവിഡ് പരിശോധനകളാണ് കുവൈത്തില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,418  പരിശോധനകള്‍ നടത്തി.