Asianet News MalayalamAsianet News Malayalam

കൗതുകം ഉണർത്തി കുവൈത്തിലെ സ്കൂള്‍ ശാസ്ത്രമേള

കുട്ടിക്കായുള്ള റൂബിക്സ് ക്യൂബ് സോൾവിങ് മത്സരവും ആവേശമുള്ളതായി. 11 സെക്കന്റ് കൊണ്ടാണ് റുബിക്സ് ക്യൂബ് സോൾവിങ് മത്സരം അവസാനിച്ചത്. എന്‍ എസ് എസ് കോളേജ് അലുംനി അസോസിയേഷനാണ് മേള സംഘടിപ്പിച്ചത്

kuwait school science exhibition
Author
Kuwait City, First Published Dec 18, 2018, 12:34 AM IST

കുവൈത്ത് സിറ്റി:  ശാസ്ത്രവിദ്യാർത്ഥികൾക്കും ശാസ്ത്രമേഖലയോട് ആഭിമുഖ്യമുള്ളവർക്കും കൗതുകമുണർത്തി കുവൈറ്റിൽ ശാസ്ത്രമേള. റോബോട്ടുകൾ തമ്മിലുള്ള ഗുസ്തിയും, ഫുട്ബോൾ കളിയും. സംസാരിക്കുന്ന റോബോട്ടും എല്ലാം പ്രദർശനത്തിലെ കൗതുകങ്ങളാക്കി.

ലോകത്ത് ശാസ്ത്രം പുരോഗമിക്കുന്നതിനുസരിച്ച് റോബോട്ടുകൾ എത്രമാത്രം ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുന്നു എന്നുള്ളതായിരുന്നു ഇത്തവണത്തെ ശാസ്ത്രോത്സവത്തിന്റെ പ്രധാന ആകർഷണം. സ്കൂളുകൾ തമ്മിലുള്ള ശാസ്ത്ര പ്രദർശന മത്സരത്തിന് പുറമേ റോബോട്ടുകളും ആർട്ടിഫിഷൽ ഇൻറലിജൻസുമായി ബന്ധപ്പെട്ട മത്സരങ്ങളും ഇത്തവണ ഉണ്ടായിരുന്നു. റോബോട്ടിക് സുമോ ഗുസ്തി, ഫുട്ബോൾ എന്നിവ മേളക്ക് മോടി കൂട്ടി.

കുട്ടിക്കായുള്ള റൂബിക്സ് ക്യൂബ് സോൾ വിങ് മത്സരവും ആവേശമുള്ളതായി. 11 സെക്കന്റ് കൊണ്ടാണ് റുബിക്സ് ക്യൂബ് സോൾവിങ് മത്സരം അവസാനിച്ചത്. എന്‍ എസ് എസ് കോളേജ് അലുംനി അസോസിയേഷനാണ് മേള സംഘടിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios