മറ്റൊരാള്‍ യുവാവിന് മയക്കുമരുന്ന് കുത്തിവെച്ചുവെന്നും തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് ഇയാളുടെ ഭാര്യ മൊഴി നല്‍കിയത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുരക്ഷാ വകപ്പുകള്‍ അന്വേഷണം തുടങ്ങി. അല്‍ നഹ്‍ദയിലെ വീടിനുള്ളിലാണ് 30 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് പാരാമെഡിക്കല്‍ സംഘം ഇയാളുടെ വീട്ടിലെത്തുകയായിരുന്നു. മറ്റൊരാള്‍ യുവാവിന് മയക്കുമരുന്ന് കുത്തിവെച്ചുവെന്നും തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് ഇയാളുടെ ഭാര്യ മൊഴി നല്‍കിയത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. മയക്കുമരുന്ന് ഇഞ്ചക്ഷന്‍ നല്‍കിയയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.