കുവൈത്ത് സിറ്റി: കുവൈത്തില്‍ 270 കിലോ ഷാബു മയക്കുമരുന്ന് പിടികൂടി. ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹിന്റെ മേല്‍നോട്ടത്തിലാണ് 270 കിലോ ഷാബു ശുവൈഖ് തുറമുഖത്ത് നിന്ന് പിടിച്ചെടുത്തത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഉപ്പ് കൊണ്ടുവന്ന രണ്ട് വാഹനങ്ങളിലാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഈ ശ്രമം അധികൃതര്‍ തടഞ്ഞു. രണ്ട് പേരാണ് അറസ്റ്റിലായത്.