ഐഎന്‍എസ് താബറില്‍ 40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനും 600 ഓക്‌സിജന്‍ സിലിണ്ടറുകളുമാണുള്ളത്. ഐഎന്‍എസ് കൊച്ചിയില്‍ 60 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനും 800 ഓക്‌സിജന്‍ സിലിണ്ടറുകളും രണ്ട് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുമാണുള്ളത്.

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങാകാന്‍ യുദ്ധക്കപ്പലുകളില്‍ ഓക്‌സിജന്‍ നിറച്ച് ഇന്ത്യയിലേക്ക് അയച്ച് കുവൈത്ത്. ഇന്ത്യയില്‍ നിന്നെത്തിയ ഐഎന്‍എസ് താബര്‍, ഐഎന്‍എസ് കൊച്ചി എന്നീ കപ്പലുകളിലാണ് ഓക്‌സിജന്‍ സിലിണ്ടറുകളും ലിക്വിഡ് ഓക്‌സിജനും കുവൈത്ത് കയറ്റി അയച്ചത്.

ഐഎന്‍എസ് താബറില്‍ 40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനും 600 ഓക്‌സിജന്‍ സിലിണ്ടറുകളുമാണുള്ളത്. ഐഎന്‍എസ് കൊച്ചിയില്‍ 60 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനും 800 ഓക്‌സിജന്‍ സിലിണ്ടറുകളും രണ്ട് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുമാണുള്ളത്. റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കുവൈത്ത് ഇന്ത്യയ്ക്ക് സഹായം എത്തിക്കുന്നത്. ഇന്ത്യയിലേക്കുള്ള സഹായം കയറ്റി അയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുല്ല ഈസ അല്‍ സല്‍മാന്‍, ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് എന്നിവര്‍ ഷുഐബ തുറമുഖത്തെത്തിയിരുന്നു. 

Scroll to load tweet…
Scroll to load tweet…