ഇന്നലെ നടന്ന പൊതുപരിപാടിയില്‍ വെച്ചാണ് കുവൈറ്റി ഗായകന്‍ മുബാറക് അല്‍ റാഷിദ്, ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജന്‍ കൂടിയായ വൈഷ്ണവ് ജനതോ പാടിയത്. ചടങ്ങിനെത്തിയ ഇന്ത്യക്കാര്‍ കരഘോഷത്തോടെയാണ് അദ്ദേഹത്തിന്റെ ആലാപനത്തെ സ്വീകരിച്ചത്.
കുവൈറ്റ് സിറ്റി: രണ്ട് ദിവസത്തെ കുവൈറ്റ് സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ വിസ്മയിപ്പിച്ച് സ്വദേശി ഗായകന്‍. ഇന്നലെ നടന്ന പൊതുപരിപാടിയില്‍ വെച്ചാണ് കുവൈറ്റി ഗായകന്‍ മുബാറക് അല്‍ റാഷിദ്, ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജന്‍ കൂടിയായ വൈഷ്ണവ് ജനതോ പാടിയത്. ചടങ്ങിനെത്തിയ ഇന്ത്യക്കാര്‍ കരഘോഷത്തോടെയാണ് അദ്ദേഹത്തിന്റെ ആലാപനത്തെ സ്വീകരിച്ചത്. വേദിയിലുണ്ടായിരുന്ന സുഷമ സ്വരാജ് ഒപ്പം പാടുകയും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആലാപനത്തിന് ശേഷം ഗായകനെ അഭിനന്ദിക്കാനും സുഷമ സ്വരാജ് മറന്നില്ല.
വീഡിയോ കാണാം
നേരത്തെ ഗാന്ധിജിയുടെ 150-ാം ജന്മ ദിനത്തില്‍ യു.എ.ഇ ഗായകൻ യസീര്‍ ഹബീബ്, 'വൈഷ്ണവ് ജനതോ'.. ആലപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കൈയ്യടി നേടിയിരുന്നു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ് യാസീർ പാടിയ ഗാനം പുറത്ത് വിട്ടത്. ഗാന്ധിജിയോടുള്ള ആദര സൂചകമായാണ് താന്‍ ഭജന്‍ ആലപിച്ചതെന്ന് യാസീർ പറഞ്ഞു. പാടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഗാനമാണിതെന്നും ഇന്ത്യന്‍ സമൂഹം എങ്ങനെ പ്രതികരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നുവെന്നും യാസീർ പറയുന്നു. സുഹൃത്ത് മധു പിള്ളയാണ് ഗുജറാത്തി ഭജന്‍ പാടാന്‍ യാസീറിനെ സഹായിച്ചത്. ദുബായില്‍ എല്ലാ വിഭാഗം ആളുകൾക്കിടയിലും നിരവധി ആരാധകരുള്ള പ്രമുഖ ഗായകനാണ് യസീര്‍.

