കുവൈത്തിന്റെ അമ്പത്തിയെട്ടാമത് ദേശീയ ദിനവും ഇരുപത്തിയെട്ടാമത് വിമോചന ദിനവുമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. ജയില്‍ മോചിതരാവുന്നവരില്‍ 47 സ്വദേശികളുമുണ്ട്. ശിക്ഷാ ഇളവ് ലഭിക്കുന്നവരിലും 148 പേര്‍ സ്വദേശികളാണ്.

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 161 തടവുകാരെ മോചിപ്പിക്കാന്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉത്തരവിട്ടു. ഇതിന് പുറമെ 545 തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.