കനത്ത മഴ നാശം വിതച്ചുവെങ്കിലും കുവൈറ്റിലെ റോഡുകളില്‍ ഗതാഗതം പുനസ്ഥാപിച്ചതായി കുവൈറ്റ് സിവില്‍ ഡിഫന്‍സ് കമ്മിറ്റി വക്താവ് കേണല്‍ ജമാല്‍ അല്‍ ഫൗദരി അറിയിച്ചു.

കുവൈറ്റ് സിറ്റി: കനത്ത മഴ നാശം വിതച്ചുവെങ്കിലും കുവൈറ്റിലെ റോഡുകളില്‍ ഗതാഗതം പുനസ്ഥാപിച്ചതായി കുവൈറ്റ് സിവില്‍ ഡിഫന്‍സ് കമ്മിറ്റി വക്താവ് കേണല്‍ ജമാല്‍ അല്‍ ഫൗദരി അറിയിച്ചു. രാജ്യത്ത് എവിടെയും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴ പെയ്തതായി റിപ്പോര്‍ട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ റോഡുകളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുടർച്ചയായി പെയ്യുന്ന മഴയിൽ കുവൈറ്റിലെ റോഡുകൾ തകർന്ന് ഗതാഗതയോഗ്യമല്ലന്ന രീതിയിൽ വാർത്തകൾ പുറത്ത് വന്നതിനെ തുടർന്നന്നാണ് അധികൃതർ വിശദീകരണമായി രംഗത്തെത്തിയത്.